തിരുവനന്തപുരം: ദേവസ്വം ബോർഡ് – കവടിയാർ റോഡിൽ സെപ്റ്റബർ 13 മുതൽ 17 വരെ ടാറിങ് നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ വഴിയുള്ള യാത്രക്കാർ കവടിയാർ – വെള്ളയമ്പലം റോഡും കെസ്റ്റൺ റോഡും ഉപയോഗിക്കണമെന്നു പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ്‌സ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.