തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരം ഐ.ടി.ഐയിൽ രണ്ടു വർഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, സർവെയർ എന്നിവയിലും ഒരു വർഷ നോൺ-മെട്രിക് ട്രേഡ് ആയ കാർപ്പെന്റർ ട്രേഡിലും അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം.

പരിശീലനം സൗജന്യമാണ്. പരിശീലന കാലയളവിൽ പഠനയാത്ര, സ്റ്റൈപെന്റ്, ലംപ്‌സം ഗ്രാന്റ്, ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, ഹോസ്റ്റൽ സൗകര്യം, യൂണിഫോം എന്നിവയും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 234230, 9605235311.