പാലക്കാട്‌: മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കുഴല്‍മന്ദം ഗ്രാമ പഞ്ചായത്തില്‍ നവീകരിച്ച മരുതൂര്‍ ശ്രീകൃഷ്ണ ക്ഷേത്രക്കുളം ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാലക്കാട് ജില്ലയിലെ ‘വരള്‍ച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിലെ മരുതൂര്‍ ശ്രീകൃഷ്ണ ക്ഷേത്രക്കുളം  നവീകരിച്ചത്. പരിപാടിയില്‍ കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണന്‍ അധ്യക്ഷയായി.

കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ്,  ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്ങാട്, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.ജയകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.