മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌ക്കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള കലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ് സമര്‍പ്പിക്കേണ്ടത്.

ഗ്രന്ഥകര്‍ത്താക്കള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുകള്‍ക്കോ പ്രസാധകര്‍ക്കോ പുരസ്‌ക്കാരത്തിനായി പുസ്തകങ്ങള്‍ അയക്കാം. മൂന്ന് കോപ്പികള്‍ അയക്കണം. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 15നകം സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി പി.ഒ, മലപ്പുറം ജില്ല, 673638 എന്ന വിലാസത്തില്‍ കോപ്പികള്‍ അയക്കണം. ഫോണ്‍: 0483 2711432.