മലപ്പുറം: പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയുടെ അക്കാദമിക് കാമ്പസില്‍ എം.എല്‍.ടി ബയോകെമിസ്ട്രി വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെയും സ്റ്റാഫ് നഴ്‌സ് ട്രെയിനിയെയും നിയമിക്കുന്നു.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം.എസ്.സി എം.എല്‍.ടി ബയോകെമിസ്ട്രിയും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് പൂര്‍ത്തീകരിച്ച് കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി രജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ ആശുപത്രിയില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം സെപ്തംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ നേരിട്ട് ഹാജരാകണം.