കാസർഗോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് എന്‍ .ആര്‍.ഐ ക്വാട്ടയില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ്് ഇലക്ട്രോണിക്‌സ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ് ടു സയന്‍സ് വിഷയങ്ങളില്‍ 45 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് യോഗ്യത ആവശ്യമില്ല. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04672250377, 9400808443, 98476902280.