പാലക്കാട്: എ.എ.വൈ (അന്ത്യേദയ/ അന്നയോജന) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണന)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരേ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 15 വരെ 9495998223 എന്ന നമ്പറില്‍ (24 മണിക്കൂര്‍ പ്രവര്‍ത്തിക്കും) വിളിച്ച് പരാതി നല്‍കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ശബ്ദ- വാട്‌സ് ആപ് സന്ദേശങ്ങളായി പരാതി അയക്കാം. പരാതിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കേണ്ടതില്ലെന്നും പരാതിക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.