കട്ടപ്പന താലൂക്ക് ആശുപത്രയില്‍ 10 കിടക്കകളുളള ഡയാലിസിസ് യൂണിറ്റ് ഒക്ടോബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്. അതിനാല്‍ യൂണിറ്റിലേക്കുളള രോഗികളുടെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കും. രോഗികള്‍ താഴെപ്പറയുന്ന രേഖകള്‍ നല്‍കി പേര് രജിസ്റ്റര്‍ ചെയ്യണം.

ആശുപത്രിയില്‍ നിന്നും നല്‍കുന്ന അപേക്ഷ ഫോറം, നിലവില്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുളള ചികിത്സാ രേഖ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉണ്ടെങ്കില്‍ പകര്‍പ്പ്, പാലിയേറ്റീവ് രോഗിയാണെങ്കില്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം.