കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ (IIIC) കോഴ്‌സുകളിലേക്ക് സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബർ മാസത്തിൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iiic.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8078980000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.