ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2021സെപ്റ്റംബര്‍ 14ന് രാവിലെ 10ന് കരിയിലകുളങ്ങര ടൗണ്‍ യു.പി.എസില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. യു.പ്രതിഭ എംഎല്‍എ അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എംപി മുഖ്യാതിഥിയാകും.

പരിസ്ഥിതി പാഠപുസ്തകം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പി.ടി.എ, മാതൃസംഗമം, സര്‍വ്വ ശിക്ഷ കേരള, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ സി. ബാബു, കായംകുളം നഗരസഭാധ്യക്ഷ പി.ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.റ്റി.വി. സജീവ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ആദര്‍ശ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. ആര്‍. ഷൈല, എസ്. എസ്.കെ. ജില്ല പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ- ഓര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നകുമാര്‍, മാവേലിക്കര ഡി.ഇ.ഒ. പി. സുജാത, കായംകുളം എ.ഇ.ഒ. എ. സിന്ധു, സ്‌കൂള്‍ പ്രധാനാധ്യാപിക ജെസി കെ. ജോസ് എന്നിവര്‍ പങ്കെടുക്കും.