തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച (സെപ്റ്റംബര്‍ 14) കുന്നംകുളം താലൂക്ക് തല പട്ടയവിതരണ മേള കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.ജില്ലാതല ഉദ്ഘാടനത്തിന് ശേഷം കുന്നംകുളം താലൂക്കിലെ പട്ടയവിതരണോദ്ഘാടനംഎ സി മൊയ്തീന്‍എം.എല്‍.എ നിര്‍വ്വഹിക്കും.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുരളിപെരുനെല്ലി എം.എല്‍.എ മുഖ്യാതിഥിയും രമ്യ ഹരിദാസ് എം.പി. വിശിഷ്ടാതിഥിയുമാവും. കുന്നംകുളം താലൂക്കിലെ മിച്ചഭൂമി, ദേവസ്വം പട്ടയങ്ങളില്‍ നിന്ന് കുന്നംകുളം ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ തയ്യാറാക്കിയ 25 പട്ടയങ്ങള്‍ മോളയില്‍ വിതരണം ചെയ്യും. കുന്നംകുളം, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ പെട്ടവര്‍ക്കാണ് പട്ടയം ലഭിക്കുക. ലാന്റ് റിഫോംസ് 16, ദേവസ്വം4,മിച്ചഭൂമി 5 എന്നിങ്ങനെയാണ് 25 പട്ടയങ്ങള്‍.

ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്ല്യംസ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷോബി ടി. ആര്‍,ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോഭാജി, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്രേഖ സുനില്‍, കണ്ടാണിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രന്‍ പി. ഐ, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മരതീഷ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, കുന്നംകുളം തഹസില്‍ദാര്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍സംബന്ധിക്കും.