കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് പരിപാടിയിൽ 2020 മുതൽ ഷോർട്ട് ലിസ്റ്റ് ചെയ്തവർക്കായി എനർജി മാനേജ്‌മെന്റ് സെന്റർ വിവിധ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട ഊർജ്ജ മാനേജ്‌മെന്റ് പ്രാവർത്തികമാക്കുന്നതിനുള്ള അംഗീകാരമായ ISO 50001 സർട്ടിഫിക്കേഷൻ നടപ്പിലാക്കുന്നതിനും, ഊർജ്ജ ഓഡിറ്റ് നടത്തുന്നതിനും ഇത്തരം സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർക്ക് ബി.ഇ.ഇ. നടത്തുന്ന എനർജി മാനേജർ എനർജി ഓഡിറ്റർ സർട്ടിഫിക്കേഷൻ പരീക്ഷയുടെ ഫീസ് എന്നീ ഇനങ്ങളിലാണ് ധനസഹായം

ISO 50001 സർട്ടിഫിക്കേഷൻ നടപ്പിലാക്കുന്നതിന് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും സ്വകാര്യ സ്ഥാപനങ്ങൾക്ക് അമ്പതിനായിരം രൂപ വരെയും സഹായം ലഭിക്കും.

കേരള സർക്കാർ ഉത്തരവ് പ്രകാരം ഊർജ്ജ ഓഡിറ്റ് നിർബന്ധക്കാക്കിയിട്ടുള്ള സർക്കാർ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും ഊർജ്ജ ഓഡിറ്റ് നടത്തുന്നതിന് എഴുപത്തി അയ്യായിരം രൂപ വരെയും സ്വകാര്യ വ്യസായങ്ങൾക്കും സ്ഥാപനങ്ങൾക്കും അമ്പതിനായിരം രൂപ വരെയുമാണ് ധനസഹായം. ഈ വിഭാഗത്തിൽ ലോടെൻഷൻ ഉപഭോക്താക്കൾക്ക് പതിനായിരം രൂപ വരെയാണ് സഹായം ലഭിക്കുന്നത്. 2021-22, 2022-23 കാലഘട്ടങ്ങളിലെ ഊർജ്ജ ഓഡിറ്റിനാണ് ധനസഹായം. സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പോടെ ബി.ഇ.ഇ. എനർജി ഓഡിറ്റർ എനർജി മാനേജർ സർട്ടിഫിക്കേഷൻ പരീക്ഷ പാസ്സായവർക്ക് പരീക്ഷാ ഫീസായി പരമാവധി പതിനായിരം രൂപ വരെ ഇ. എം. സി. നൽകും. 2021-22 സാമ്പത്തിക വർഷത്തിലോ അടുത്ത മൂന്ന് വർഷത്തിനുള്ളിലോ സർട്ടിഫിക്കേഷൻ നേടിയവർ ഈ സഹായത്തിനർഹരാണ്.

ഊർജ്ജസംരക്ഷണ അവാർഡ് പരിപാടിയിൽ വ്യക്തിഗത വിഭാഗത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് പരീക്ഷാ ഫീസ് നിബന്ധനകൾക്ക് വിധേയമായി പൂർണ്ണമായും തിരികെ നൽകും. വിശദവിവരങ്ങൾക്ക്: www.keralaenergy.gov.in.