ഇടുക്കി: ഉടുമ്പന്‍ചോല താലൂക്ക് തല പട്ടയ വിതരണം എംഎല്‍എ എം.എം മണി നിര്‍വഹിച്ചു. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച് അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പട്ടയം നല്‍കുകയാണ് ലക്ഷ്യം. അതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും പട്ടയ വിതരണം നടത്തി എം.എല്‍.എ എം.എം മണി പറഞ്ഞു.

സംസ്ഥാന തലത്തില്‍ 13,500 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഉടുമ്പന്‍ചോല താലൂക്കില്‍ 240 പട്ടയം വിതരണം ചെയ്തു. 31 എച്ച്.ആര്‍.സി പട്ടയവും നെടുങ്കണ്ടം എല്‍ എ ഓഫീസിനു കീഴില്‍ 65, കട്ടപ്പന എല്‍എ ഓഫീസില്‍ 84, രാജകുമാരി എല്‍ എ 60 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ വിജയകുമാരി എസ് ബാബു, ബിന്ദു സഹദേവന്‍, സിജോ നടക്കല്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എം ജോണ്‍, കെ.എം തങ്കപ്പന്‍, ബിനു അമ്പാടി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.