ഇടുക്കി: അര്‍ഹരായ എല്ലാവര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം എന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടന്ന പട്ടയ മേളയില്‍ പീരുമേട് താലൂക്കിലെ പട്ടയ വിതരണത്തിന് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടയം ലഭിക്കുന്നതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉറപ്പാക്കുമെന്ന് എംഎല്‍എ പറഞ്ഞു.
പീരുമേട് താലൂക്ക് ഓഫീസില്‍ നടന്ന പട്ടയ വിതരണ ചടങ്ങില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷത വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പത്തു പട്ടയങ്ങളാണ് വിതരണം നടത്തിയത്.
പശുപ്പാറ പുതുവല്‍ ഇലഞ്ഞിക്കല്‍ ചെല്ലപ്പന്‍, പശുപ്പാറ ചെരിവ്കാലായില്‍ ശാന്തമ്മ കേശവപിള്ള, വാഗമണ്‍ ബഥെല്‍ ഷിബു, വാഗമണ്‍ പുള്ളിക്കാനം പുത്തന്‍പുരയ്ക്കല്‍ രാധാമണി, പീരുമേട് കരടിക്കുഴി മഹിമഭവന്‍ അര്‍പുതമണി, പീരുമേട് കരടിക്കുഴി പുത്തന്‍വീട് ബാബു, പശുപ്പാറ ഉപ്പുതറ വട്ടോത്ത് ജോണ്‍, ചീന്തലാര്‍ ഇടപ്പള്ളി ലീലാമ്മ സാം, വട്ടപ്പതാല്‍ ശശി ഭവനം ഈശ്വരി, വാഗമണ്‍ പാറക്കെട്ട് രത്തിനാഭായ് എന്നിവര്‍ക്കാണ് ചടങ്ങില്‍പട്ടയം ലഭിച്ചത്.
പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് സാബു, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്മിത മോള്‍, ജനപ്രതിനിധികള്‍, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍, പീരുമേട് തഹസില്‍ദാര്‍ പി ഡി സുരേഷ്‌കുമാര്‍, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.