ഇടുക്കി: കേരള സർക്കാരിൻറെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഹൈടെക് സൗകര്യങ്ങളോടുകൂടി നവീകരിച്ച ഹയർസെക്കൻഡറി വിഭാഗം ശാസ്ത്ര ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.

മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച കെമിസ്ട്രി, ഫിസിക്‌സ് ,ബയോളജി ലാബുകളുടെ പ്രാദേശിക ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.പരിപാടിയില്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് അധ്യക്ഷനായി.

യോഗത്തില്‍ കട്ടപ്പന എ ഇ ഓ ടോമി ഫിലിപ്പ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുള്‍ റസാഖ് എം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സക്കറിയ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആശാ ആന്റണി , കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.