ഇടുക്കി ജില്ലാ കളക്ടറായി കെ. ജീവന്‍ബാബുവിനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നെല്ലിക്കാവ് തൊടുപുഴ സ്വദേശിയാണ്. ഇടുക്കി സ്വദേശിയായ ഒരാള്‍ തന്നെ ജില്ലയില്‍ കലക്ടറാകുന്നത് ആദ്യമാണ്. 2009 ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലും 2010 ല്‍ പശ്ചിമബംഗാളില്‍ ഐ പി എസ് ഓഫീസറായും ജീവന്‍ബാബു സേവനമനുഷ്ഠിച്ചിരുന്നു. 2011 ഐ എ എസ് ബാച്ചിലുള്‍പ്പെട്ട കെ ജീവന്‍ബാബു തൃശ്ശൂരില്‍ അസി.കളക്ടര്‍, കാഞ്ഞങ്ങാട് സബ്കളക്ടര്‍, എക്‌സൈസ് അസി. കമ്മീഷണര്‍, സര്‍വ്വെ ഡയറക്ടര്‍, ബീവറേജസ് കോര്‍പ്പറേഷന്‍ എം ഡി, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.