ഇടുക്കി: കേരള ഹോംഗാര്‍ഡ്‌സ്- എറണാകുളം ജില്ലയിലെ വനിതാ ഹോം ഗാര്‍ഡുകളുടെ ഒഴിവുകള്‍ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വനിതകള്‍ ഒക്ടോബര്‍ 10 ന് മുന്‍പായി എറണാകുളം ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനീക അര്‍ദ്ധ സൈനീക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ മുതലായ സംസ്ഥാന യൂണിഫോം സര്‍വ്വീസുകളില്‍ നിന്നും റിട്ടയര്‍ ചെയ്ത 35 നും 58 വയസ്സിനുമിടയില്‍ പ്രായമുള്ള 10-ാം ക്ലാസ് പാസ്സായിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 10-ാ0 ക്ലാസ് പാസ്സായവരുടെ അഭാവത്തില്‍ 7-ാം ക്ലാസ്സുകാരെ പരിഗണിക്കാം.

ഏതെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. ഹോം ഗാര്‍ഡ്‌സില്‍ അംഗമായി ചേരാന്‍ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകള്‍ വിജയിക്കണം. പ്രതിദിനം 780 രുപ വേതനം ലഭിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍, അപേക്ഷ ഫോറത്തിന്റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയര്‍ ഓഫീസില്‍ നിന്നും ലഭിക്കും.