തദ്ദേശ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി 12 ജില്ലകളിലെ 32 വാർഡുകളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും  ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനും സെപ്റ്റംബർ 20 വരെ അവസരം. കരട് വോട്ടർപട്ടിക www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും സെപ്റ്റംബർ ആറിന് പ്രസിദ്ധീകരിച്ചിരുന്നു. ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർ കരട് വോട്ടർപട്ടികയിൽ തുടർ നടപടി സ്വീകരിച്ച് സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. എല്ലാ വോട്ടർമാരും അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അഭ്യർത്ഥിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട വാർഡുകളിലും തിരുവനന്തപുരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം വാർഡുകളിലും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധി നഗർ വാർഡുകളിലും തിരുവനന്തപുരം- വിതുരപൊന്നാംചുണ്ട്, കൊല്ലം- ചിതറ- സത്യമംഗലം, കൊല്ലം- തേവലക്കര- നടുവിലക്കര, കോട്ടയം- കാണക്കാരി- കളരിപ്പടി, കോട്ടയം- മാഞ്ഞൂർ-മാഞ്ഞൂർ സെൻട്രൽ, ഇടുക്കി- രാജക്കാട്- കുരിശുംപടി, ഇടുക്കി- ഇടമലക്കുടി- വടക്കേഇടലി പാറക്കുടി, തൃശൂർ- കടപ്പുറം- ലൈറ്റ് ഹൗസ്,

പാലക്കാട്- തരൂർ- തോട്ടുവിള,  പാലക്കാട്- എരുത്തേമ്പതി- മൂങ്കിൽമട, പാലക്കാട്- എരുമയൂർ- അരിയക്കോട്,  പാലക്കാട്- ഓങ്ങല്ലൂർ- കർക്കിടകച്ചാൽ, മലപ്പുറം- പൂക്കോട്ടൂർ- ചീനിക്കൽ, മലപ്പുറം- കാലടി- ചാലപ്പുറം, മലപ്പുറം- തിരുവാലി- കണ്ടമംഗലം, മലപ്പുറം- ഊർങ്ങാട്ടിരി- വേഴക്കോട്, മലപ്പുറം- മക്കരപ്പറമ്പ്- കാച്ചിനിക്കാട്, കോഴിക്കോട്- കൂടരഞ്ഞി- കുമ്പാറ, കോഴിക്കോട്- ഉണ്ണിക്കുളം- വള്ളിയോത്ത്, കണ്ണൂർ- എരുവേശി- കൊക്കമുള്ള് എന്നീ ഗ്രാമ പഞ്ചായത്തു വാർഡുകളിലും എറണാകുളം- പിറവം- ഇടപ്പിള്ളിച്ചിറ, തൃശൂർ- ഇരിങ്ങാലക്കുട- ചാലാംപാടം, കാസർഗോഡ്- കാഞ്ഞങ്ങാട്- ഒഴിഞ്ഞവളപ്പ് മുനിസിപ്പൽ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നത്.