തിരുവനന്തപുരം ജില്ലയിൽ 16 സെപ്റ്റംബർ  2135 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2446 പേർ രോഗമുക്തരായി. 17.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16413 പേർ ചികിത്സയിലുണ്ട്.

പുതുതായി 5203 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 4032 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 44327 ആയി.