കോട്ടയം: അതിരമ്പുഴ പഞ്ചായത്തിലെ ശ്രീകണ്ഠമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഓഫീസില്‍ പുതുതായി സ്ഥാപിച്ച ഓട്ടോമാറ്റിക്ക് മില്‍ക്ക് അനലൈസറിന്റെ ഉദ്ഘാടനവും മില്‍മയില്‍ നിന്നും കര്‍ഷകര്‍ക്ക് ആദ്യമായി ലഭിച്ച പാല്‍ വിലയുടെ വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വഹിച്ചു. ഒന്നര മാസം മുന്‍പാണ് സംഘം പ്രവര്‍ത്തനം തുടങ്ങിയത്.

അറുപതിനായിരം രൂപയാണ് അനലൈസറിന്റെ വില. ക്ഷീരവികസന വകുപ്പില്‍ നിന്നും 50 ശതമാനം സബ്‌സിഡിയായി ലഭിച്ചിരുന്നു. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായുള്ള ഉപകരണമാണിത്. പാല്‍ വിലയുടെ വിതരണോദ്ഘാടനം പഞ്ചായത്തംഗം ജയിംസ് കുര്യന്‍ നിര്‍വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസന ഓഫീസര്‍ രാജി എസ്. മണി, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.