കോഴിക്കോട് :സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനം സ്ത്യുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊളത്തൂര്‍ എസ്.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച എസ്.പി.സി യൂണിറ്റ് ഓഫീസിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അച്ചടക്കവും ധാര്‍മിക ബോധവുമുള്ള കലാലയങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു.
എസ്.പി.സി യൂണിറ്റ് അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ട്ടിഫിക്കേറ്റ് കാക്കൂര്‍ എസ്. ഐ സി. കെ ബിജു ഹെഡ്മിസ്ട്രസ് ആര്‍.രേഖക്ക് കൈമാറി. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ഷംനാസ് പദ്ധതി വിശദീകരണം നടത്തി. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനില്‍കുമാര്‍, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം എന്‍.എം.വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഈച്ചരോത്ത് ഹരിദാസന്‍, പി.ടി.എ പ്രസിഡന്റ് എം.പി.മണി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗം പ്രതിഭ രവീന്ദ്രന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എന്‍.കെ. രാധാകൃഷ്ണന്‍, സിപിഒ ലത്തീഫ് സി.കെ.തുടങ്ങിയവര്‍ പങ്കെടുത്തു.