കൊല്ലം: ജില്ലാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ റീജ്യണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കുമുള്ള പെന്‍ഷന്‍ സംബന്ധിച്ച് പരാതി സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 30.

ഒക്ടോബര്‍ 11ന് ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കൊല്ലം പി. എഫ് ഓഫീസില്‍ നേരിട്ടുമാണ് പരാതി പരിഹാര പരിപാടി നടക്കുന്നത്. വിശദമായ പരാതിയും പങ്കെടുക്കുന്ന വിധവും നിധി ആപ് കെ നികട്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്. ഒ റീജിയണല്‍ ഓഫീസ്, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനായി പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ പരാതിയില്‍ രേഖപ്പെടുത്തണം