കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, കടയ്ക്കല്‍, ഇട്ടിവ, മൈലം, ഉമ്മന്നൂര്‍, പൂയപ്പള്ളി,വെളിനല്ലൂര്‍, ചിതറ, കുമ്മിള്‍, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളില്‍ പിഴ ഈടാക്കി.1 52സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കരുനാഗപ്പള്ളി, തൊടിയൂര്‍,ചവറ, കെ.എസ്.പുരം, നീണ്ടകര, തഴവ, തേവലക്കര പ്രദേശങ്ങളില്‍ നടന്ന പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 144 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരില്‍ ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട എന്നിവിടങ്ങളിലെ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. 64 എണ്ണത്തിന് താക്കീത് നല്‍കി.

കൊല്ലത്ത് പൂതക്കുളം, പരവൂര്‍, ചാത്തന്നൂര്‍, പനയം, തൃക്കരുവ, കൊല്ലം കോര്‍പ്പറേഷന്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു കേസില്‍ പിഴയീടാക്കി. 86 എണ്ണത്തിന് താക്കീത് നല്‍കി.
പത്തനാപുരം താലൂക്കിലെ വിളക്കുടി, കുന്നിക്കോട്, ആവണീശ്വരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് കേസുകളില്‍ താക്കിത് നല്‍കി.
പുനലൂര്‍ താലൂക്കിലെ അഞ്ചല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 10 കേസുകളില്‍ താക്കിത് നല്‍കി.