സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി വായന ദിനാചരണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ഷോട്ട് വീഡിയോ മത്സര ജേതാക്കളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ജില്ലാകലക്ടര്‍ ഹരിത വി കുമാര്‍സമ്മാനദാനം നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രേം കൃഷ്ണ അധ്യക്ഷത വഹിച്ചു. വിമുക്തി മാനേജര്‍ പി കെ ഹരികുമാര്‍, വിമുക്തി കോര്‍ഡിനേറ്റര്‍ കെ കെ രാജു എന്നിവര്‍ സംസാരിച്ചു. ജിഎച്ച്എസ്എസ് പാമ്പാടി സ്‌കൂളിലെ ടി കൃഷ്ണപ്രിയ, തൃക്കൂര്‍ സര്‍വ്വോദയ ഹൈസ്‌കൂളിലെ തീര്‍ത്ത പ്രകാശ്, സെന്റ് ആന്റണീസ് വിപിഎസ്എസ് സ്‌കൂളിലെ എബ്രഹാം ഫ്രാന്‍സിസ് എന്നിവരാണ് ജേതാക്കളായത്. ജില്ലയിലെ ഇരുനൂറോളം സ്‌കൂള്‍ പ്രതിനിധികള്‍ മത്സരത്തില്‍ പങ്കാളികളായി.