മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക ഉല്പന്ന സംസ്ക്കരണ മൂല്യ വര്‍ധന യന്ത്രങ്ങള്‍, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകള്‍, പവര്‍ ടില്ലര്‍, ഗാര്ഡന് ടില്ലര്‍, സ്പ്രേയറുകള്‍, ഏണികള്‍, വീല്‍ബാരോ, കൊയ്ത് യന്ത്രം, ഞാറുനടീല്‍ യന്ത്രം, നെല്ലുകുത്ത് മില്‍, ഓയില്‍ മില്‍, ഡ്രയറുകള്‍, വാട്ടര്‍ പമ്പ് തുടങ്ങിയവ പദ്ധതി നിബന്ധനകള്‍ക്കു വിധേയമായി സബ്സിഡിയോടു കൂടി ലഭിക്കും.
കാര്‍ഷിക യന്ത്രങ്ങള്‍ക്ക് / ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെയും കാര്‍ഷിക ഉല്‍പ്പന്ന സംസ്കരണ/ മൂല്യ വര്‍ധന യന്ത്രങ്ങള്‍ക്ക്/ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും. അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം സബ്സിഡി നിരക്കില്‍ പരമാവധി എട്ട് ലക്ഷം രൂപ വരെയും കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സ്ബസിഡി നിരക്കിലും കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാം.
കര്‍ഷകര്‍ക്ക് https://agrimachinery.nic.in ലൂടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം. സംശയ നിവാരണത്തിനും സാങ്കേതിക സഹായങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള കൃഷി ഭവനിലോ, ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം.