ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള ട്രൈബല്‍ സുസ്ഥിര വികസന പദ്ധതിയില്‍, പട്ടിക വര്‍ഗ്ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടു മാസത്തെ ഓണ്‍ലൈന്‍ മത്സര പരീക്ഷാപരിശീലനം നടത്തുന്നതിന് ഒരു കോഴ്‌സ് കോ-ഓര്‍ഡിനേറ്ററെ ആവശ്യമുണ്ട്. യോഗ്യത – ബിരുദാനന്തര ബിരുദം, സമാനമായ മത്സര പരീക്ഷാ പരിശീലനം നടത്തി കുറഞ്ഞത് മൂന്ന് മാസത്തെ പരിചയം, പ്രതിമാസം 10000 രൂപ ഹോണറേറിയം.

പട്ടിക വര്‍ഗ്ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി പരിശീലനത്തില്‍ പങ്കെടുപ്പിക്കുക, പരിശീലന പരിപാടി പൂര്‍ണ്ണമായും കോര്‍ഡിനേറ്റ് ചെയ്യുക, സമയ ബന്ധിതമായി പരീക്ഷകള്‍ സംഘടിപ്പിക്കുക എന്നിവ കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുടെ ഉത്തരവാദിത്വമായിരിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍, പൈനാവ് പി.ഒ., കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ 2021 സെപ്തംബര്‍ 28 നകം ലഭ്യമാക്കണം.