മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ സ്വിമ്മിംഗ് പൂൾ നിർമ്മാണത്തിന് തടസ്സമായുള്ള വിവിധ ഇനങ്ങളിൽപ്പെട്ട 23 മരങ്ങൾ സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് 12.30 ന് കെ.എ.പി രണ്ടാം ബറ്റാലിയൻ ക്യാമ്പിൽ ലേലം ചെയ്യും. 11,000 രൂപയാണ് നിരതദ്രവ്യം. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ, തപാൽ മാർഗമോ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയൻ കമാണ്ടന്റിന്റെ പേരിൽ നിരതദ്രവ്യം അടച്ച ഡി.ഡി സെപ്റ്റംബർ 28 ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോൺ: 0491 -2555191.