പാലക്കാട് എംപ്ലോയബിലിറ്റി സെന്റർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 25 ന് അഭിമുഖം നടത്തും.
ഒഴിവുകളും, യോഗ്യതകളും:
ഡാറ്റ എൻട്രി ആന്റ് വെബ് സെർച്ചിംഗ് – പ്ലസ് ടു (സ്ത്രീകൾ),
മോഷൻ ഗ്രാഫിക്സ് – ഡിപ്ലോമ ഇൻ ആനിമേഷൻ
ഡിജിറ്റൽ മാർക്കറ്റിംഗ് – ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്
ലീഗൽ അഡൈ്വസർ – എൽ.എൽ.ബി, പി.എച്ച്.ഡി ഇൻ ലോ
ഡെലിവറി എക്സിക്യൂട്ടീവ് – പ്ലസ് ടു.
താത്പര്യമുള്ളവർ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺടൈം രജിസ്ട്രേഷൻ ഫീസായ 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സെപ്റ്റംബർ 24 ന് വൈകിട്ട് നാലിനകം നേരിട്ട് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435