ആലപ്പുഴ: ജില്ലയില്‍ 1254 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1244 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 17.12 ശതമാനമാണ്.

1293 പേര്‍ രോഗമുക്തരായി. നിലവില്‍ 9850 പേര്‍ ചികിത്സയിലും 20495 പേര്‍ നിരീക്ഷണത്തിലും കഴിയുന്നു. 7324 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.