കാസർഗോഡ്: ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കിവരുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷിക്കാം. മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സര്‍ക്കാര്‍/പൊതുമേഖല), മികച്ച ഭിന്നശേഷി ജീവനക്കാര്‍ (സ്വകാര്യ മേഖല), സ്വകാര്യമേഖലയില്‍ കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംഘടനകള്‍/സ്ഥാപനങ്ങള്‍,

ഭിന്നശേഷിക്കാരിലെ മാതൃകാ വ്യക്തി, ഭിന്നശേഷിക്കാരിലെ മികച്ച സര്‍ഗാത്മക കഴിവുള്ള വ്യക്തി, മികച്ച ഭിന്നശേഷി കായിക താരം, ദേശീയ അന്തര്‍ദേശീയ പുരസ്‌കാരത്തിന് അര്‍ഹരായ ഭിന്നശേഷിക്കാര്‍, ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, എന്‍ജിഒകള്‍ നടത്തിവരുന്ന ഭിന്നശേഷി മേഖലയിലെ മികച്ച പുനരധിവാസ കേന്ദ്രം, ഭിന്നശേഷി സൗഹൃദ സ്ഥാപനം (സര്‍ക്കാര്‍/സ്വകാര്യ മേഖല ),

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപങ്ങളുടെ മികച്ച ഭിന്നശേഷി സൗഹൃദ വെബ്‌സൈറ്റ്, ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ (സ്‌കൂള്‍/ഓഫീസ്/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍/വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവ), ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമാകുന്ന പുതിയ പദ്ധതികള്‍/ഗവേഷണങ്ങള്‍/സംരംഭങ്ങള്‍) തുടങ്ങിയ ഭിന്നശേഷി മേഖലയിലെ വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡിന് അര്‍ഹരായ വ്യക്തികള്‍, സ്ഥാപങ്ങള്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും ചേര്‍ന്നതാണ് അവാര്‍ഡ്. വിശദ വിവരങ്ങളും, അപേക്ഷാ ഫോമും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്ന് നേരിട്ടും സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

അപേക്ഷകരുടെ ഔദ്യോഗിക രംഗത്തെ പ്രവത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍/കഴിവുകള്‍ എന്നിവ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍ (സി ഡിയിലും), അംഗ പരിമിതി തെളിയിക്കുന്നതിനുള്ള രേഖകള്‍, പാസ്‌പോര്‍ട്ട്, ഫുള്‍ സൈസ് ഫോട്ടോ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടൊ ജില്ലാ സാമൂഹ്യനീതി ഓഫീസ്, എ ബ്ലോക്ക്, സിവില്‍സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍ഗോഡ്-671123 എന്ന വിലാസത്തിലോ ലഭ്യമാക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും ഫോണ്‍: 049940255074.