മലക്കപ്പാറയിൽ ഇനി മുതൽ ആംബുലൻസ് സർവീസും. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലേയ്ക്ക് അനുവദിച്ച ആംബുലൻസ് സർവീസ് സനീഷ് കുമാർ ജോസഫ് എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആംബുലൻസ് സർവീസിന്റെ സേവനം ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണെന്ന് എം എൽ എ പറഞ്ഞു. മുൻ എം എല്‍ എ ബി ഡി ദേവസ്സിയുടെ 2020-21 വര്‍ഷത്തെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് ആംബുലൻസ് അനുവദിച്ചത്. ചടങ്ങിൽ മുന്‍ എംഎല്‍എ ബി ഡി ദേവസ്സി, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി,
ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷ്, അതിരപ്പിള്ളി പൊലീസ് എസ് എച്ച് ഒ ഡി ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.