മുന്നാക്ക സമുദായ കമ്മീഷൻ സംസ്ഥാനതല ഹിയറിംഗ് ഒക്ടോബർ ഏഴിന് രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ പഠിച്ച്, ഗവേഷണം, വിശകലനം എന്നിവ നടത്തിയ ശേഷം അവർക്കായുള്ള ക്ഷേമകാര്യങ്ങൾ സർക്കാരിലേക്ക് ശിപാർശ ചെയ്യുന്നതിന്റേയും വിപുലമായ വിവരശേഖരണത്തിന്റെയും ഭാഗമാണ് ഈ ഹിയറിംഗ്.

ബന്ധപ്പെട്ട സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികൾ (ഒരു സംഘടനയിൽ നിന്നും പരമാവധി രണ്ട് പേർക്ക്) ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് ചെയർമാൻ അറിയിച്ചു.

ജില്ലാതല സംഘടനാ ഭാരവാഹികളെയും ബന്ധപ്പെട്ട വ്യക്തികളെയും കേൾക്കുന്നതിനും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിനുമായി മേഖലാതല ഹിയറിംഗുകൾ പാലക്കാട്, കോട്ടയം, കൊല്ലം, കാസറഗോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ യഥാക്രമം 2021 ഒക്ടോബർ 20, 21, 22, 26, 27 തീയതികളിൽ നടത്തും. സംസ്ഥാനതല യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുള്ള സംഘടനകൾ മേഖലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ പങ്കെടുത്താലും മതിയെന്ന് രജിസ്ട്രാർ അറിയിച്ചു.