തൃശ്ശൂർ: ക്ഷീരവികസനവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മാള ബ്ലോക്ക് പഞ്ചായത്ത് തല കാലിത്തീറ്റ വിതരണം നടന്നു. 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തുന്ന കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ നിർവഹിച്ചു.
862 ക്ഷീര കർഷകർക്ക് 1724 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തു. ഇതിനായി 7,99,936 രൂപയാണ് സബ്സിഡി ഇനത്തിൽ ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, മെമ്പർമാരായ ഷിജി യാക്കോബ്, ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, വിൻസി ജോഷി,ബിന്ദു, രേഖ ഷാന്റി, കേരള ഫീഡ്സ് മാനേജിംഗ് ഓഫീസർ ശങ്കർ,ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ജ്യുണി ജോസ് റോഡ് റിഗ്സ്, ഡയറി ഫാം ഇൻസ്‌ട്രക്ടർ സി നിഷ, വലിയപറമ്പ് ക്ഷീര സംഘം പ്രസിഡന്റ് ടി എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.