കണ്ണൂർ: എൽ.പി സ്കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മുസ്ലീം ഉപപട്ടികയിലെ രജിസ്റ്റർ നമ്പർ 100313 മുതൽ 102988 വരെയുള്ള മുഴുവൻ ഉദ്യാഗാർത്ഥികൾക്കും, ലത്തീൻ കത്തോലിക്ക/എ.ഐ, ഒ.ബി.സി, വിശ്വകർമ്മ, എസ്.ഐ.യു.സി, നാടാർ, ഒ.എക്സ്, ധീവര, ഹിന്ദു നാടാർ, എന്നീ ഉപപട്ടികകളിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും, ഭിന്നശേഷി വിഭാഗത്തിൽ പെട്ട (കാഴ്ചക്കുറവ്, കേൾവിക്കുറവ്) മുഴുവൻ ഉദ്യോഗാർഥികൾക്കും ഉള്ള അഭിമുഖം ജൂലൈ 11, 12, 13, 18, 19 തീയ്യതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നടക്കും. അഭിമുഖത്തിനുള്ള മെമ്മോ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഉദ്യോഗാർത്ഥികൾ വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെമ്മോയിൽ പറഞ്ഞ സമയത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0497 2700482.
