പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെടുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ‘ മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൊതുമരാമത്ത് പാലം, റോഡ് വിഭാഗങ്ങൾ ഇതുമായി ബന്ധപ്പെടുന്ന സംരംഭകരുടെ പരാതികൾ പരിശോധിച്ച് ഉടൻ റോഡ് അറ്റകുറ്റപണികൾ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
വ്യവസായ എസ്റ്റേറ്റുകളിൽ ആവശ്യമായ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേക പ്ലാൻ തയ്യാറാക്കുമെന്നും അതിനനുസൃതമായി പരാതിക്കാരുടെ പ്രശ്നങ്ങൾ എത്രയും പരമാവധി വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.