പാലക്കാട്: സംരംഭക സഹായ പദ്ധതി പ്രകാരം 13 സംരംഭങ്ങൾക്ക് 70 ലക്ഷം രൂപയും വ്യവസായ ഭദ്രത പദ്ധതി പ്രകാരം അഞ്ച് സംരംഭങ്ങൾക്ക് 11, 3970 രൂപയും അനുവദിച്ചു. ഇതിൽ സംരംഭക സഹായ പദ്ധതി പ്രകാരം കൊഴിഞ്ഞാമ്പാറ എം. എസ്. വിജയ സോഡാ സംരംഭത്തിനായി പി. രഘുനാഥിന് 7,3500 രൂപ, ചിറ്റൂർ വിഷ്ണു പോളിമേഴ്സ് സംരംഭത്തിനായി ആർ. രമേഷിന് 3,52405 രൂപ, മരുതറോഡ് സോഫിയാസ് ഹോമിലിഫുഡിനായി ഫ്രാൻസിസ് ജോസിന് 10,750 രൂപയും വ്യവസായ ഭദ്രതാ പദ്ധതി പ്രകാരം ഒഴലപ്പതി റോക്ക് ബോണ്ട് ബോർഡ്സിനായി എം.എച്ച്. റഷീദിന് 60,000 രൂപ, ആഷ (ASHA) പദ്ധതി പ്രകാരം ഒറ്റപ്പാലം കൈരളി പോട്ടറി വർക്ക്സിനായി ടി. ജയപ്രകാശിന് 31,535 രൂപയുടെയും അനുമതിപത്രം പരിപാടിയിൽ മന്ത്രി പി. രാജീവ് കൈമാറി.