ആലപ്പുഴ: ബുദ്ധിമാന്ദ്യവും സോറിയാസിസ് രോഗവും ബാധിച്ച 53കാരി പ്രീതിയുടെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി എത്തി. കരുവാറ്റ പഞ്ചായത്തില്‍ ആരംഭിച്ച വാതില്‍പ്പടി സേവനത്തിനു തുടക്കം കുറിച്ചാണ് കൊച്ചുകളത്തില്‍ വീട്ടില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ സന്ദര്‍ശനം നടത്തിയത്.

വാതില്‍പ്പടി സേവനത്തിനു തുടക്കം കുറിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികിത്സാ സഹായ അപേക്ഷ അദ്ദേഹം കൈപ്പറ്റി ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്തു. പ്രീതിക്കായി പഞ്ചായത്ത് നല്‍കിയ ചികിത്സാ ഉപകരണങ്ങളും അദ്ദേഹം കൈമാറി.

രമേശ് ചെന്നിത്തല എം.എല്‍.എ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എം. അനസ് അലി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.