കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിൽ ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് സംവിധാനമായ എഫ്റ്റിറ്റിഎച്ച് ഫൈബർ കണക്ടിവിറ്റിക്ക് തുടക്കം കുറിച്ചു. ആന്റണി ജോൺ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു.
കുട്ടമ്പുഴയിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പിണവൂർകുടിയിയിലേക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിൾ എത്തിച്ചാണ് ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് സംവിധാനമായ എഫ് റ്റി റ്റിഎച്ച് കണക്ഷന് തുടക്കം കുറിയ്ക്കുന്നത്. ഇതോടെ അതിവേഗ ഇന്റർനെറ്റ് വൈഫൈ സൗകര്യവും കൂടാതെ അൺലിമിറ്റഡ് ആയി ഇന്ത്യയിൽ എവിടെ വേണമെങ്കിലും വിളിക്കാവുന്ന വോയിസ് സംവിധാനവും ലഭ്യമാകും.പിണവൂർക്കുടി, ആനന്ദൻകുടി, വെളിയത്തുപറമ്പ് എന്നീ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.