കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 17 കേസുകള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ. എസ്. പുരം, നീണ്ടകര, തഴവ, തൊടിയൂര്‍, തേവലക്കര ഭാഗങ്ങളിലെ പരിശോധനയില്‍ ആറ് കേസുകള്‍ക്ക് പിഴയീടാക്കി. 120 എണ്ണത്തിന് താക്കീത് നല്‍കി.

ചടയമംഗലം, ചിതറ, ഇളമാട്,കുളക്കട, കുമ്മിള്‍, നിലമേല്‍, ഉമ്മന്നൂര്‍, പൂയപ്പള്ളി, മൈലം, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. 147 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. 35 എണ്ണത്തിന് താക്കീത് നല്‍കി.

പൂതക്കുളം, തൃക്കരുവ, കൊല്ലം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ ഒരു കേസിന് പിഴ ഈടാക്കുകയും 53 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. പിറവന്തൂരില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.