സോളാര്‍ വൈദ്യുതി സ്വന്തമായി ഉല്‍പ്പാദിപ്പിക്കാനുള്ള ഇരവിപേരൂര്‍ പഞ്ചായത്തിന്റെ പദ്ധതിക്കു തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍ വള്ളംകുളം ഗ്രാമവിജ്ഞാന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എന്‍ രാജീവ് ആധ്യക്ഷത വഹിച്ചു.
കെഎസ് ഈ ബി റൂഫ് ടോപ് സോളാര്‍ എനര്‍ജി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഖാസിം കെ എസ് ഇ ബിയുടെ സൗരോര്‍ജ പദ്ധതികള്‍ വിശദീകരിച്ചു. അനര്‍ട്ട് ഡയറക്ടര്‍ ഹരികുമാര്‍ വിവിധ തരത്തില്‍ ഉള്ള സോളാര്‍ പാനല്‍ സിസ്റ്റങ്ങളെ കുറിച്ചും ഗുണഫലങ്ങളെക്കുറിച്ചും സംസാരിച്ചു. നിക്ഷേപക കമ്പനി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മേല്‍ക്കൂരയിലും നിരപ്പായ പ്രതലത്തിലും തറയിലും പടികളിലുമൊക്കെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇവര്‍ വ്യക്തമാക്കി.
50 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലുള്ള 2000 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള വീടുകളുടേയോ സ്ഥാപനങ്ങളുടേയോ മുകളില്‍ നിക്ഷേപക കമ്പനി സോളാര്‍ പാനല്‍ സ്ഥാപിക്കുകയും അതില്‍ വൈദ്യുത ഉത്പാദനം നടത്തുകയും ചെയ്യും. ഇതിലൂടെ ആ വീടിനോ സ്ഥാപനത്തിനോ വൈദ്യുതി തടസമില്ലാതെ ലഭിക്കും. ബാക്കി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്നതിനാണ് പദ്ധതി. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആനുപാതിക വിഹിതമായിരിക്കും കെട്ടിട ഉടമയ്ക്ക് ലഭിക്കുക. സ്ഥലങ്ങളില്‍ മുന്‍കൂര്‍ പരിശോധന നിക്ഷേപക സംഘം നടത്തിയതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി, അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ ചന്ദ്രബോസ്, {ഗാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.