കണ്ണൂര്‍: ‘കരളാണ് കണ്ണൂര്‍ ക്ലീന്‍ ആവണം കണ്ണൂര്‍’ എന്ന ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി ‘ഹരിത കര്‍മസേനയോടൊപ്പം നടക്കാം’ ഗൃഹസന്ദര്‍ശന പരിപാടിക്ക് കോര്‍പ്പറേഷനില്‍ തുടക്കമായി. പരിപാടി ടെമ്പിള്‍ വാര്‍ഡില്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.
അജൈവ മാലിന്യ ശേഖരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയെ ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് കൈമാറുന്നതിന് ബോധവല്‍ക്കരിക്കുന്നതിനുമാണ് പരിപാടി. ഹരിത കര്‍മ്മ സേനയോടൊപ്പം ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനം നടത്തും. മേയറുടെ നേതൃത്വത്തില്‍ ഇരുപതിലധികം വീടുകളാണ് സന്ദര്‍ശിച്ചത്.
ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷമീമ ടീച്ചര്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കെ ശബീന, കൗണ്‍സിലര്‍ എം പി രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാഗേഷ് പലേരി വീട്ടില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍, ഫഹദ് മുഹമ്മദ്, തളാപ്പ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.