തിരുവനന്തപുരം ജില്ലയിലെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ (പത്തോ അതിലധികമോ ജീവനക്കാർ ഉള്ളത്) സെപ്റ്റംബർ 30 ൽ അവസാനിക്കുന്ന കാലയളവിലെ തൊഴിൽനില സംബന്ധിച്ച ഇ ആർ II (ദ്വൈ വാർഷിക റിട്ടേൺ) നിശ്ചിത ഫോറത്തിൽ ഒക്‌ടോബർ 31 ന് മുൻപ് തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സമർപ്പിക്കണം. (ഇ-മെയിൽ വിലാസം: deetvpm.emp.lbr@kerala.gov.in) ഇ ആർ II ഫോറം www.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
