തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ ഒക്ടോബർ നാലിന് നടക്കും. പ്ലസ്ടു / വി എച്ച് എസ് ഇ പാസായവരും അനുബന്ധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളതുമായ 200 റാങ്ക് വരെയുളള എല്ലാ  വിഭാഗക്കാർക്കും രാവിലെ 9.30 മുതലും, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ലത്തീൻ കത്തോലിക്കർ, മുസ്ലീം, ഒ.ബി.എച്ച്, എസ്.സി വിഭാഗത്തിൽ ഉള്ള എല്ലാവർക്കും രാവിലെ 10.30 മുതലും ടെക്സ്‌റ്റൈൽ ടെക്നോളജി കോഴ്സിൽ ചേരാൻ താല്പര്യമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിഭാഗക്കാർക്കും രാവിലെ 11 മുതലും അഡ്മിഷൻ നടക്കും.

സെപ്റ്റംബർ 30 വരെ വിവിധ ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വേക്കൻസികൾ ചുവടെ:
കമ്പ്യൂട്ടർ വിഭാഗം: ജനറൽ -01, മുസ്ലീം -01. ഇലക്ട്രോണിക്സ് വിഭാഗം: ലത്തീൻ കത്തോലിക്കർ -01, ഒ.ബി.എച്ച്-01. ഇലക്ട്രിക്കൽ വിഭാഗം: എസ്. സി -01. ടെക്സ്‌റ്റൈൽ ടെക്നോളജി വിഭാഗം: ജനറൽ -10, ഇഴവ-02, ധീവര-01, വിശ്വകർമ -01, എസ്.സി-01 പങ്കെടുക്കുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം.

ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,000/ രൂപും, മറ്റുള്ളവർ ഏകദേശം 16,000/ രൂപയും പ്രവേശനം ലഭിച്ചാൽ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.polyadmission.org/let എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2360391.