ഇടുക്കി: ഒക്ടോബര്‍ 2 മുതല്‍ 8 വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹിക വനവത്കരണ വിഭാഗം, ഇടുക്കി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.ഓണ്‍ലൈനായി നടത്തപ്പെടുന്ന ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1000, 500 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. ഒക്ടോബര്‍ 5 ന് രാവിലെ 10 മുതല്‍ 11 വരെ പെന്‍സില്‍ ഡ്രോയിംഗ് മത്സരവും, ഉച്ചയ്ക്ക് 12 മുതല്‍ 1 വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരവും, 6 ന് രാവിലെ 10.30 മുതല്‍ 11.30 വരെ ഉപന്യാസ മത്സരവും നടത്തും. കോവിഡ് കാലഘട്ടമായതിനാല്‍ മത്സരങ്ങള്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ചുരുക്കി ഓരോ മത്സരത്തിനും അംഗീകാരമുളള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും 2 പേര്‍ക്ക് വീതം അധികാരികളുടെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് മത്സരത്തില്‍ പങ്കെടുക്കാം. അന്വേഷണങ്ങള്‍ക്ക് സാമൂഹിക വനവത്കരണ വിഭാഗം, ഡിവിഷന്‍ ഓഫീസ്, വെളളപ്പാറ, പൈനാവ് പി.ഒ ഇടുക്കി. ഫോണ്‍ 04862 232505, ഇ-മെയില്‍ acf.sf-idk.for@kerala.gov.in.