ഇടുക്കി: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 4ന് രാവിലെ 11 മണി മുതല്‍ എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് മെഗാ അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവര്‍ക്ക് സ്ത്രീധനം/ ഗാര്‍ഹിക പീഡനം സംബന്ധിച്ച് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.