ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രവർഗ ജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയ്ക്ക് രൂപം നൽകും.
ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 360 കൂട്ടായ്മകളാണ് രൂപീകരിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്‌ടോബർ 2) നടക്കും. വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ രാവിലെ 11ന് പട്ടിക ജാതി പട്ടിക വർഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥി ആയിരിക്കും. ഭാസുര അവകാശരേഖാ കൈമാറ്റം ഐ സി ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.