2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ രണ്ടാം സ്‌പോട്ട് അഡ്മിഷൻ നാല് മുതൽ ഏഴ് വരെ അതതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് എത്തേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.