സുല്‍ത്താന്‍ ബത്തേരി: കോളേരി കൃഷ്ണവിലാസം എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി പുതുതായി ആരംഭിച്ച ലൈബ്രറി ഹാള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എന്‍ ഷിജു അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍ ദേവസ്യ പദ്ധതി വിശദീകരണം നടത്തി. യുവപ്രതിഭ ലൈബ്രറി സെക്രട്ടറി എം.പി ഹരിദാസ്, വാര്‍ഡ് അംഗം ബാലകൃഷ്ണന്‍ വെല്ലപ്പറ്റ, ലൈബ്രറേറിയന്‍ എം.പി മുരളീധരന്‍, പ്രധാനാദ്ധ്യപകന്‍ കെ.എന്‍ മനോജ്, സീനിയര്‍ അസിസ്റ്റന്റ് പി.എം ഷാജി എന്നിവര്‍ സംസാരിച്ചു.
