വെള്ളമുണ്ട: പരിസ്ഥിതി സൗഹൃദ മനോഭാവം വിദ്യാര്‍ത്ഥികളില്‍ ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യവുമായി വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തേറ്റമല പാരിസണ്‍ എസ്റ്റേറ്റിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ നൂറിലധികം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഗ്രീന്‍ ലവേഴ്സ് ഫോറം പ്രവര്‍ത്തകരും പഠനയാത്രയില്‍ പങ്കെടുത്തു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സക്കീന കുടുവ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രേംപ്രകാശ് അദ്ധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രധാനാദ്ധ്യപിക പി.കെ സുധ വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിസംരക്ഷണ സന്ദേശം നല്‍കി. അബ്ദുല്‍ സലാം, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ മമ്മൂട്ടി, ഐ.സി ജോസ് എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ ശുഭാമണി, പി. ഹസീസ്, വി.കെ പ്രസാദ്, കെ. സുഷമ, ടി. സഫിയ, അബ്ദുല്‍ ജലീല്‍, ബി.ടി ഷാഹിന, കെ.വി ഷില്‍ജ, കെ.എന്‍ ഉഷ എന്നിവര്‍ നേതൃത്വം നല്‍കി.