ഇടുക്കി: ഗ്രാമപഞ്ചായത്ത് വികസനപദ്ധതിയില്‍ ഓരോ തദ്ദേശസ്ഥാപനത്തിനും പദ്ധതികള്‍ തയ്യാറാക്കുന്നതിനും പ്രാദേശിക തലത്തില്‍ വികസന വിടവുകള്‍ കണ്ടെത്തുന്നതിനുമായി മിഷന്‍ അന്ത്യോദയ ഇടുക്കി ജില്ലയില്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പ്രകാശനം ചെയ്തു.

അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണ്ണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിനും വികസന വിടവുകള്‍ കണ്ടെത്തി അവ നികത്തുന്നതിന് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുക എന്നതുമാണ് സര്‍വ്വെയുടെ പ്രഥമലക്ഷ്യം.

റിപ്പോര്‍ട്ട് തയ്യാറാക്കിയത് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ്. ആദ്യ പകര്‍പ്പ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസിന് ജില്ലാ കളക്ടര്‍ കൈമാറി. ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്നിഹിതനായിരുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത്കുമാര്‍ പി കെ, ജില്ലാ ഓഫീസര്‍ സി എന്‍ രാധാകൃഷ്ണന്‍, റിസര്‍ച്ച് ഓഫീസര്‍മാരായ അജീഷ് ജോസഫ്, ജലജാകുമാരി വി പി, അഡീഷണല്‍ ജില്ലാ ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍ പി എം എന്നിവരും പങ്കെടുത്തു.